2012, ഫെബ്രുവരി 12, ഞായറാഴ്‌ച

ശിഷ്ടം




വേര്‍പിരിഞ്ഞു വഴികള്‍ രണ്ടാകുമ്പോള്‍.
വാക്കുകള്‍ക്കു വികാരം അന്യമാകുമ്പോള്‍,
ആര്‍ത്തലച്ചു ശവങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍ ,ഞാന്‍ ജനിക്കുന്നു.
അപ്രാപ്യതയുടെ വിജനതയില്‍ വരളുമ്പോള്‍
നീര്‍ത്തിയ കൈലേസുകളില്‍ സ്വപ്നം നനഞ്ഞു നിറം മങ്ങുമ്പോള്‍ ,
സൌഗന്ധികള്‍ തേടി അലയുന്നത് എനിക്കുവേണ്ടിയോ?
വര്‍ത്തമാനത്തില്‍ വേരൂന്നാന്‍ വെമ്പുന്നവന് കൊല ചോറ് നീട്ടുമ്പോള്‍ ,
ഭരണകൂട പ്രമാണികള്‍ക്ക് വേണ്ടത് എന്റെ ശിഷ്ട ദിനങ്ങളെ;
വയ്യ സഖേ ഇനിയും അശാന്തിയുടെ തീരങ്ങളില്‍ എത്രനാള്‍....... 

രാവുകള്‍ പലതരം

നീണ്ട നിദ്രക്കു മുന്‍പ്
ഇരുട്ടിലേക്ക് ഇഴഞ്ഞു നീങ്ങും മുന്‍പേ 
മുഖങ്ങള്‍ അവ്യക്തമാവും മുന്‍പേ 
ഞാന്‍  ആ രാവിനെ മനസ്സിലാക്കി 
അലറുന്ന ശബ്ദങ്ങള്‍ നീറുന്ന തേങ്ങലുകള്‍
ഏറെ വ്യത്യസ്ഥം ഇന്നതെതിനെക്കാള്‍
വീണ്ടുമൊരു നാള്‍ വഴി എഴുതാന്‍ നേരമില്ലെന്നിക്ക്